നീ​­​ര​വ് മോ​­​ദി​­​യു​­​ടെ­ പക്കൽ അ​ര​ഡ​സ​ൻ ക​ള്ള പാ​­​സ്പോ​­​ർ​­ട്ടു​­​ക​ൾ


ന്യൂഡൽഹി : ബാ­ങ്ക് തട്ടി­പ്പ്­ നടത്തി­യ നീ­രവ് മോ­ദി­ വി­ദേ­ശത്ത് യാ­ത്രകൾ നടത്താ­നാ­യി­ ഉപയോ­ഗി­ക്കു­ന്നത് അര ഡസൻ വ്യാ­ജ ഇന്ത്യൻ പാ­സ്പോ­ർ­ട്ടു­കളെ­ന്ന് റി­പ്പോ­ർ­ട്ട്. ഇക്കാ­ര്യം വ്യക്തമാ­യതോ­ടെ­ മോ­ദി­ക്കെ­തി­രെ­ ഇന്ത്യയിൽ പു­തി­യ കേസ് രജി­സ്റ്റർ ചെ­യ്തു­. യഥാ­ർത്­ഥ പാ­സ്പോ­ർ­ട്ടു­മാ­യാണ് നീ­രവ് മോ­ദി­ ലണ്ടനിൽ എത്തി­യതെ­ന്നും ഇവി­ടെ­വെച്ചാണ് പാ­സ്പോ­ർ­ട്ട് ഇന്ത്യ റദ്ദാ­ക്കു­ന്നതെ­ന്നും യു.­കെ­ വി­ദേ­ശകാ­ര്യ അധി­കൃ­തർ അറി­യി­ച്ചു­. നീ­രവി­ന്‍റെ­ കൈ­വശമു­ള്ള വ്യാ­ജ പാ­സ്പോ­ർ­ട്ടു­കൾ സംബന്ധി­ച്ച് ഇന്ത്യ ബ്രി­ട്ടന്­ വി­വരം നൽ­കി­യി­രു­ന്നു­. ഇതേ­തു­ടർ­ന്ന് നടത്തി­യ അന്വേ­ഷണത്തിൽ, മാ­ർ­ച്ചിൽ നീ­രവ് ഫ്രാ­ൻ­സി­ലേ­ക്ക്­ യാ­ത്ര നടത്തി­യത് ഇത്തരത്തിൽ ഒരു­ വ്യാ­ജ പാ­സ്പോ­ർ­ട്ടി­ലാ­ണെ­ന്ന്­ വ്യക്തമാ­യി­. ഇയാ­ളു­ടെ­ കൈ­വശം സിംഗപ്പൂർ പാ­സ്പോ­ർ­ട്ട് ഉണ്ടോ­ എന്ന് വ്യക്തമല്ല. ഇന്ത്യൻ സർ­ക്കാർ പു­റത്തു­വി­ട്ട വി­വരങ്ങൾ അനു­സരി­ച്ച് പഞ്ചാബ് നാ­ഷണൽ ബാ­ങ്കി­ൽ­നി­ന്ന് 13,700 കോ­ടി­ രൂ­പയു­ടെ­ തട്ടി­പ്പ്­ നടത്തി­യ മോ­ദി­ ജനു­വരി­യിൽ മുംബൈ­യി­ൽ­നി­ന്ന് യു­.എ.ഇയി­ലേ­ക്ക്­ കടന്നതാ­ണ്. മാ­ർ­ച്ചി­ലെ­ മൂ­ന്നാ­മത്തെ­ ആഴ്ച അവി­ടെ­നി­ന്ന് ഹോ­ങ്കോംഗി­ലേ­ക്ക്­ പറന്നു­. ഹോ­ങ്കോംഗിൽ നി­രവധി­ സ്ഥാ­പനങ്ങൾ മോ­ദി­യു­ടേ­താ­യി­ട്ടു­ണ്ട്.

ഇതേ­ത്തു­ടർ­ന്ന് മോ­ദി­യെ­ പി­ടി­കൂ­ടാൻ സർ­ക്കാർ ഹോ­ങ്കോംഗ് ഭരണകൂ­ടത്തെ­ സമീ­പി­ച്ചതോ­ടെ­ മോ­ദി­ ലണ്ടനി­ലേ­ക്ക്­ കടന്നു­. അവി­ടെ­നി­ന്ന് അമേ­രി­ക്കയി­ലേ­ക്കും. ഇപ്പോൾ ബെ­ൽ­ജി­യത്തി­ലാണ് നീ­രവ് മോ­ദി­യു­ള്ളത്. അതേ­സമയം, നീ­രവ് മോ­ദി­ ലണ്ടനിൽ അഭയം നേ­ടാൻ ശ്രമി­ക്കു­ന്നതാ­യും റി­പ്പോ­ർ­ട്ടു­കളു­ണ്ട്. മോ­ദി­യു­ടെ­ കൈ­വശമു­ണ്ടാ­യി­രു­ന്ന യഥാ­ർ­ത്ഥ പാ­സ്പോ­ർ­ട്ട് ഇന്ത്യ റദ്ദാ­ക്കി­യി­രു­ന്നു­. നി­ലവിൽ കള്ള പാ­സ്പോ­ർ­ട്ട് ഉപയോ­ഗി­ച്ചാണ് ബെ­ൽ­ജി­യത്തി­ലു­ള്ള മോ­ദി­യു­ടെ­ യാ­ത്രകൾ. ഇതിൽ ഒരു­ പാ­സ്പോ­ർ­ട്ടിൽ 40 ദി­വസത്തെ­ ബ്രി­ട്ടീഷ് വി­സയു­ള്ളതി­നാൽ ഇത് ഉപയോ­ഗി­ച്ചാ­ണ്­ നീ­രവ് മോ­ദി­യു­ടെ­ യാ­ത്രകൾ. 

You might also like

Most Viewed