വധശി­ക്ഷ­ നീ­തി­യു­ടെ­ പേ­രി­ലു­ള്ള കൊ­ലപാ­തകമെ­ന്ന് നി­ർ­ഭയ കേസ് പ്രതി­കൾ


ന്യൂഡൽഹി : തങ്ങളുടെ വധശിക്ഷയെ നീതിയുടെ പേരിലുള്ള കൊലപാതകമെന്ന് വിശേഷിപ്പിച്ച് നിർഭയ കേസ് പ്രതികൾ. വധശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലായിരുന്നു പ്രതികളുടെ പരാമർശം. കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിനയ് ശർമ, പവൻ ഗുപ്ത എന്നിവരാണ് വധശിക്ഷയ്ക്കെതിരെ സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകിയത്. ഹർജിയിൽ വിധി പ്രസ്താവിക്കുന്നത് കോടതി മാറ്റിവച്ചു.

തങ്ങൾ ചെറുപ്പക്കാരും ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ളവരുമാണെന്നും പ്രതികൾ കോടതിയെ അറിയിച്ചു. എന്നാൽ പ്രതിഭാഗത്തിന്റെ വാദം പബ്ലിക് പ്രോസിക്യൂട്ടർ ഖണ്ധിച്ചു. പ്രതികൾ ക്രിമിനൽ പശ്ചാത്തലമുള്ളവരല്ലെന്നും മുന്പ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരല്ലെന്നും പ്രതികൾക്ക് വേണ്ടി ഹാജരായ അഡ്വ. എ.പി. സിംഗ് കോടതിയിൽ വാദിച്ചു. അതിനാൽ തന്നെ പ്രതികൾക്ക് മാനസാന്തരത്തിന് അവസരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയിൽ വിശദമായ വാദങ്ങൾ അടുത്ത വ്യാഴാഴ്ചയ്ക്കകം എഴുതി സമർപ്പിക്കാൻ ഡൽഹി പോലീസ് അഭിഭാഷകനോടും പ്രതികളുടെ അഭിഭാഷകനോടും കോടതി ആവശ്യപ്പെട്ടു.

മിക്ക രാജ്യങ്ങളും വധശിക്ഷകൾ നിർത്തലാക്കിയിട്ടുണ്ട്. വധശിക്ഷ കൊണ്ട് കുറ്റവാളികൾ കൊല്ലപ്പെടുമെങ്കിലും കുറ്റകൃത്യം ഇല്ലാതാകില്ലെന്ന് എ.പി. സിംഗ് വാദിച്ചു. എന്നാൽ രാജ്യത്ത് വധശിക്ഷ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഇതിന് മറുപടിയായി പറഞ്ഞു. അതേസമയം അറസ്റ്റിലായ സമയത്ത് പ്രതികൾ പ്രായപൂർത്തിയായിരുന്നില്ലെന്ന വാദവും എ.പി. സിംഗ് ഉയർത്തിയിട്ടുണ്ട്. മാത്രമല്ല നിർഭയ പെൺകുട്ടിയുടെ മരണമൊഴിയിൽ തങ്ങളുടെ പേരുകൾ പരാമർശിക്കുന്നില്ലെന്നും പ്രതികൾ കോടതിയിൽ ചൂണ്ടിക്കാട്ടി.

എന്നാൽ പ്രതിഭാഗത്തിന്റെ എല്ലാ വാദങ്ങളും കോടതിയിൽ ഉന്നയിക്കപ്പെട്ടിരുന്നതാണെന്നും ഇതെല്ലാം പരിഗണിച്ചതിന് ശേഷമാണ് 2017 മെയിൽ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചതെന്നും പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ വ്യക്തമാക്കി.

You might also like

  • Straight Forward

Most Viewed