ദേ­ശീ­യ ചലച്ചി­ത്ര പു­രസ്കാ­ര വി­തരണം : വി­വാ­ദങ്ങളിൽ രാ­ഷ്ട്രപതി­ക്ക് അതൃ­പ്തി­


ന്യൂഡൽഹി : ദേശീയ ചലച്ചിത്ര പുരസ്കാര വിതരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അതൃപ്തി.  ഇക്കാര്യത്തിലുണ്ടായ അതൃപ്തി രാഷ്ട്രപതിഭവൻ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.

ഒരു മണിക്കൂർ മാത്രമേ പരിപാടിയിൽ പങ്കെടുക്കുമെന്ന് ആഴ്ചകൾക്കു മുന്നേ അറിയിച്ചിരുന്നു. എന്നാൽ അവസാന നിമിഷത്തെ മാറ്റമായി ഇതിനെ വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം അവതരിപ്പിക്കുകയായിരുന്നു. ഇതിലൂടെ രാഷ്ട്രപതി ഭവനെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിടുകയായിരുന്നെന്നും രാഷ്ട്രപതി ഭവൻ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.

വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതോടെ വിഷയത്തിൽ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രതിസ്ഥാനത്തായി. സാധാരണയായി രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങുകൾക്കു ബന്ധപ്പെട്ട മന്ത്രിമാർ നേരിട്ടെത്തി ക്ഷണപത്രം കൈമാറുകയാണ് പതിവ്. എന്നാൽ ഇത്തവണ ഈ പതിവുണ്ടായില്ല. ദേശീയ ചലച്ചിത്ര പുരസ്കാര വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ധരിപ്പിക്കാൻ, മന്ത്രാലയം സെക്രട്ടറിയാണ് എത്തിയതെന്നും രാഷ്ട്രപതി ഭവൻ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed