ഓൾ ഇന്ത്യ റേ­ഡി­യോ­യു­ടെ­ റെ­ക്കോ­ഡ്് മറി­കടന്നെ­ന്ന് ആർ.എസ്.എസി­ന്റെ­ അവകാ­ശവാ­ദം


ന്യൂഡൽഹി : രാജ്യത്ത് ഓൾ ഇന്ത്യ റേഡിയോയുടെ (എ.ഐ.ആർ)റെക്കോഡ് തങ്ങൾ മറികടന്നെന്ന് ആർ.എസ്.എസിന്റെ അവകാശവാദം. ആർ.എസ്.എസ് സാന്നിധ്യം ഇന്ത്യയുടെ 95 ശതമാനം ഭൂപ്രദേശത്തും മുണ്ടെന്നാണ് സംഘടന അവകാശപ്പെടുന്നത്. ഓൾ ഇന്ത്യാ റേഡിയോയുടെ സാന്നിധ്യം 92 ശതമാനം ഇടങ്ങളിൽ മാത്രമാണുള്ളത്.

നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് നടക്കുന്ന അഖില ഭാരതീയ പ്രതിനിധി സഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഈ അവകാശവാദമുള്ളത്. ആർ.എസ്.എസിന് രാജ്യമെന്പാടും 58,976 ശാഖകളുണ്ടെന്നാണ് സംഘടനയുടെ കണക്ക്. നാഗാലാൻഡ്, മിസോറാം,കശ്മീർ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളൊഴിച്ച് എല്ലായിടത്തും തങ്ങൾക്ക് ശക്തമായ സാന്നിധ്യമുണ്ടെന്നാണ് പ്രതിനിധി സഭാ ആമുഖപ്രസംഗത്തിൽ ആർ.എസ്.എസ് ജോയിന്റ് ജനറൽ സെക്രട്ടറി കൃഷ്ണ ഗോപാൽ പറഞ്ഞത്.

ആർ.എസ്.എസ് അവകാശപ്പെടുന്നതനുസരിച്ച് ഓൾ ഇന്ത്യ റേഡിയോയുടേതിനെക്കാൾ മൂന്ന് ശതമാനം അധികമാണ് സംഘടനയുടെ വളർച്ച. 262 റേഡിയോ േസ്റ്റഷനുകളുള്ള ഓൾ ഇന്ത്യാ റേഡിയോക്ക് രാജ്യത്തിന്റെ 92 ശതമാനം ഇടങ്ങളിലാണ് കവറേജ് ഉള്ളത്.

2004ലെ ബി.ജെ.പി സർക്കാർ അധികാരത്തിൽ നിന്ന് താഴെയിറങ്ങിയതോടെ ആർ.എസ്.എസ് ശാഖകളുടെ എണ്ണത്തിൽ പതിനായിരത്തിലുമധികം കുറവ് വന്നിരുന്നു. എന്നാൽ ബി.ജെ.പി കേന്ദ്രത്തിൽ തിരികെ അധികാരത്തിലെത്തിയതോടെ ശാഖകളുടെ എണ്ണത്തിൽ 40,000ലുമധികം വർധയനയുണ്ടായതാണ് കണക്കുകൾ.

You might also like

  • Straight Forward

Most Viewed