ജ​യ്റ്റ്ലി­­­യെ­­­ പരിഹസിച്ച് രാ​­​­​­​ഹു​ൽ ഗാ​­​­​­​ന്ധി­­­


ന്യൂഡൽഹി : മൻമോഹൻ സിംഗ് ഉൾപ്പടെയുള്ളവർക്കെതിരെ മോദിയുടെ ആരോപണത്തിൽ അരുൺ ജയ്റ്റ്ലി നൽകിയ വിശദീകരണത്തെ കളിയാക്കി രാഹുൽ ഗാന്ധി. പ്രധാനമന്ത്രി പറഞ്ഞത് ഇന്ത്യയെ ഓർമിപ്പിച്ചതിന് ജയ്റ്റ്ലിക്കു നന്ദിപറഞ്ഞുകൊണ്ടാണ് രാഹുൽ ട്വീറ്റ് ചെയ്തത്. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലിയിൽ നരേന്ദ്ര മോദി ഉയർത്തിയ ആരോപണങ്ങളുടെ വീഡിയോയും ബിജെപിലൈസ് എന്ന ഹാഷ്ടാഗിൽ രാഹുൽ ട്വീറ്റ് ചെയ്തിട്ടുണ്ട്.  നേരത്തെ, മൻമോഹനെതിരായ മോദിയുടെ ആരോപണം വിഷയമാക്കികോൺഗ്രസ് പാർലമെന്‍റിന്‍റെ ഇരുസഭകളിലും പ്രതിഷേധം രൂക്ഷമാക്കിയതോടെ രാജ്യസഭയിൽ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി വിശദീകരണം നൽകിയിരുന്നു. 

അർദ്ധക്ഷമാപണം പോലുള്ള വിശദീകരണത്തിനു മന്ത്രി തയ്യാറായതോടെ സമവായം അംഗീകരിച്ച് കോൺഗ്രസും പ്രതിഷേധത്തിൽ നിന്നു പിൻവാങ്ങി. ജയ്റ്റ്ലിക്കുപിന്നാലെ കോൺഗ്രസും സഭയിൽ സമവായ പ്രസ്താവന നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ പ്രസംഗത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനോ, മുൻ ഉപരാഷ്ട്രപതി ഡോ. ഹമീദ് അൻസാരിക്കോ രാജ്യത്തോടുള്ള പ്രതിബദ്ധതയെ ചോദ്യം ചെയ്യാൻ മുതിർന്നിട്ടില്ല. അവരെ അപമാനിക്കാൻ പ്ര
ധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചിട്ടില്ല. അത്തരം ധാരണകൾ തെറ്റാണ്. ഈ നേതാക്കളെ ഞങ്ങൾ അങ്ങേയറ്റം ബഹുമാനിക്കുന്നു. അവരുടെ രാജ്യത്തോടുള്ള പ്രതിബന്ധതയിലും ആദരവാണുള്ളത് എന്ന് ജയ്റ്റ്ലി ഇന്നലെ പറഞ്ഞിരുന്നു. 

മണിശങ്കർ അയ്യരുടെ വീട്ടിൽ ചില കൂടിയാലോചനകൾ നടന്നതായി മാധ്യമങ്ങളിൽ വാർത്തകൾ വന്നത് നിങ്ങൾ ശ്രദ്ധിച്ചിരിക്കും. പാക്കിസ്ഥാൻ സ്ഥാനപതിയും പാക്കിസ്ഥാന്‍റെ മുൻ വിദേശകാര്യമന്ത്രിയും ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിഗും ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. മൂന്നു മണിക്കൂറിലധികം സമയം ഇവർ കൂടിയാലോചന നടത്തിയെന്ന് മോഡി ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആരോപിച്ചിരുന്നു.

You might also like

  • Straight Forward

Most Viewed