കല കുവൈറ്റ് ഫഹാഹീൽ മേഖല "കാവ്യ സന്ധ്യ"സംഘടിപ്പിച്ചു


കുവൈറ്റ് സിറ്റി : ഡിസംബർ 29ന് നടക്കുന്ന കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഫഹാഹീൽ മേഖലാ സമ്മേളനത്തിന്റെ ഭാഗമായി "കാവ്യ സന്ധ്യ", പ്രവാസ കവികളുടെ ഒത്തുചേരൽ സംഘടിപ്പിച്ചു. മംഗഫ് കല സെന്ററിൽ വെച്ച് നടന്ന പരിപാടി കലയുടെ മുതിർന്ന അംഗവും, എഴുത്തുകാരനുമായ സാം പൈനുംമൂട് ഉദ്‌ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് രഹീൽ കെ.മോഹൻദാസ് അധ്യക്ഷത വഹിച്ചു.

പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.അജിത് കുമാർ, കല കുവൈറ്റ് പ്രസിഡന്റ് സുഗതകുമാർ, ജോ:സെക്രട്ടറി പ്രസീത് കരുണാകരൻ, മേഖലാ സെക്രട്ടറി ജിജോ എന്നിവർ ആസംസകളർപ്പിച്ച്‌ സംസാരിച്ചു. മേഖലാ എക്സിക്യൂട്ടീവ് അംഗം രജീഷ് സ്വാഗതവും, കവിത അനൂപ് നന്ദിയും രേഖപ്പെടുത്തി. തുടർന്ന് നടന്ന പരിപാടിയിൽ കുവൈറ്റിലെ കവികൾ സ്വന്തം കവിതകൾ അവതരിപ്പിച്ചു. കുട്ടികളും, മുതിര്ന്നവരും അവതരിപ്പിച്ച ഹൃദ്യമായ കവിതകൾ പരിപാടിക്ക് മിഴിവേകി. കല കുവൈറ്റ് പ്രവർത്തകരും, സാഹിത്യകാരന്മാരും ഉൾപ്പടെ നൂറു കണക്കിന് പേർ പരിപാടിയിൽ പങ്കെടുത്തു.

You might also like

  • Straight Forward

Most Viewed