സിഖ് വിദ്യാർത്ഥിക്ക് നേരെ ആക്രമണം : വിശദീകരണം ആവശ്യപ്പെട്ട് സുഷമ

ന്യൂഡൽഹി : വാഷിംങ്ടണിൽ സിഖ് വിദ്യാർത്ഥി ആക്രമിക്കപ്പെട്ട സംഭവത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വാരാജ് അമേരിക്കയിലെ ഇന്ത്യൻ എംബസിയോട് വിശദീകരണം ആവശ്യപ്പെട്ടു. 14 വയസ്സുള്ള സിഖ് വിദ്യാർത്‍ഥിയെ ഇന്ത്യക്കാരനെന്ന് ആരോപിച്ചാണ് സഹപാഠിയും പിതാവും ചേർന്ന് അന്യായമായി മർദ്ദിച്ചത്. ഇന്ത്യൻ പൗരനായതുകൊണ്ടു മാത്രമാണ് മകനെ ആക്രമിച്ചതെന്ന് യുവാവിന്റെ അച്ഛൻ പറഞ്ഞു. വാർത്ത താൻ കണ്ടിരുന്നെന്നും പ്രശ്നത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുഷമ ട്വിറ്ററിൽ കുറിച്ചു.
അമേരിക്കയിലെ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി വിശദീകരണം ആവശ്യപ്പെട്ടത്. ഇന്ത്യൻ പൗരത്വമുള്ള വിദ്യാർത്ഥികൾ ഇതിനു മുന്പും വിദേശത്തു അക്രമിക്കപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.