ആധാർകാർഡ് മൊബൈൽ നന്പറുമായി ബന്ധിപ്പിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : മൊബൈൽ നന്പറുമായി ആധാർകാർഡ് ബന്ധിപ്പിക്കണമെന്ന് സുപ്രീം കോടതി. ആധാർ പദ്ധതി ഭരണഘടനാ വിരുദ്ധമെന്നാരോപിച്ചുള്ള ഹർജികൾ പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം. കല്യാണി സെൻ മേനോൻ, മാത്യു തോമസ് തുടങ്ങിയവരുടെ ഹർജികളാണ് ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. ആധാറും മൊബൈൽ ഫോൺ നന്പറും തമ്മിൽ ബന്ധിപ്പിക്കുന്നത് നിർബന്ധമാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.
കേന്ദ്ര സർക്കാർ ഉത്തരവിന് േസ്റ്റ അനുവദിക്കാനോ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനോ കോടതി തയ്യാറായില്ല. പകരം ആധാർ മൊബൈൽ നന്പറുമായും ബാങ്ക് അക്കൗണ്ടുമായും ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അവ്യക്തതകൾ നീക്കം ചെയ്യണമെന്നാണ് കോടതി നിർദേശം നൽകിയത്. ഉപയോക്താക്കളെ കൃത്യമായി എല്ലാ വിവരങ്ങളും അറിയിക്കണമെന്നും ഇതിനായി എസ്എംഎസ്, ഇ മെയിൽ മാർഗ്ഗങ്ങൾ ഉപയോഗിക്കാമെന്നും കോടതി നിർദേശം നൽകി. മൊബൈൽ നന്പറും ബാങ്ക് അക്കൗണ്ട് നന്പറുമായും ബന്ധിപ്പിക്കേണ്ട അവസാന തിയതി എന്നാണെന്ന കാര്യത്തിൽ വ്യക്തത വരുത്തുകയും അത് ഉപഭോക്താക്കളെ അറിയിക്കുകയും വേണം. വിഷയത്തിൽ ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്.
സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കിയതിനൊപ്പം മൊബൈൽ നന്പറും ആധാറും ബന്ധിപ്പിക്കാൻ ടെലികോം മന്ത്രാലയം പുതിയ മാർഗങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഒടിപി (ഒറ്റത്തവണ പാസ്‍്വേഡ്), ആപ്, ഐവിആർഎസ് വഴി മൊബൈൽ നന്പർ ബന്ധിപ്പിക്കാം.