സു­നന്ദ പു­ഷ്കർ കേ­സ് : സു­ബ്രഹ്്മണ്യൻ സ്വാ­മി­യു­ടെ­ ഹർ­ജി­ കോടതി തള്ളി­


ന്യൂഡൽഹി : കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് ബി.ജെ.പി എം.പി സുബ്രഹ്്മണ്യൻ സ്വാമി നൽകിയ ഹർജി തള്ളി. ഡൽഹി ഹൈക്കോടതിയാണ് ഹർജി തള്ളിയത്. സുനന്ദ കേസ് അന്വേഷിക്കാൻ സി.ബി.ഐ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം വേണമെന്ന് ആവശ്യപ്പെട്ടാണ് സ്വാമി ഹൈക്കോടതിയെ സമീപിച്ചത്. 

സുബ്രഹ്്മണ്യൻ സ്വാമി സത്യങ്ങൾ മറച്ച് വെക്കുകയാണെന്നും ശശി തരൂരിനെതിരെയും ഡൽഹി പോലീസിനെതിരെയും ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ഇതിനെ പൊതുതാൽപ്പര്യത്തിൽ ഉൾപ്പെടുത്താനാണ് ശ്രമിച്ചതെന്നും കോടതി കുറ്റപ്പെടുത്തി. സത്യങ്ങൾ മറച്ച് വെക്കുകയാണെന്ന കോടതി നിരീക്ഷണത്തെ സുബ്രഹ്്മണ്യൻ സ്വാമി അംഗീകരിച്ചില്ല. താൻ സത്യങ്ങൾ മറച്ച് വെച്ചില്ലെന്നും സത്യവാംഗ് മൂലം സമർപ്പിക്കാൻ സമയം നൽകണമെന്നും സ്വാമി ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രവർത്തകരുടെ സ്വന്തം താൽപ്പര്യങ്ങളിൽ അന്വേഷണം നടത്തി സമയം കളയാൻ കോടതിക്ക് കഴിയില്ലെന്നും രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു. 

എന്നാൽ രാഷ്ട്രീയ പ്രവർത്തകർക്ക് പൊതുതാൽപ്പര്യ ഹർജി നൽകാൻ കഴിയില്ല എന്നല്ല കോടതി പറയുന്നതെന്നും മറിച്ച് രാഷ്ട്രീയ പ്രവർത്തകർക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് അന്വേഷണം പ്രഖ്യാപിക്കാന് കോടതിക്ക് കൂടുതൽ കാര്യങ്ങൾ പരിശോധിക്കേണ്ടി വരുമെന്നാണെന്നും ബെഞ്ച് നിരീക്ഷിച്ചു. പണവും സ്വാധീനവും ഉള്ളവർക്ക് അന്വേഷണത്തെ വഴിതിരിച്ചുവിടാൻ സാധിക്കുമെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. 2014 ജനുവരി 17നാണ് സുനന്ദ പുഷ്കറിനെ ഡൽഹിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അന്വേഷണത്തിന്‍റെ ഭാഗമായി സീൽ ചെയ്തിരുന്ന ഹോട്ടലിന്‍റെ മുറി ഈ മാസമാണ് തുറന്ന് നൽകിയത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed