ബാ­ങ്ക് ലയനം : പ്രാ­രംഭ അ​നു​­​മ​തി­ ന​ൽ​­കി​­​യെ­ന്ന് അ​രു​ൺ ജെ​­​യ്റ്റ്‌ലി­


ന്യൂഡൽഹി : പൊതുമേഖലാ ബാങ്കുകളുടെ ഏകീകരണം സംബന്ധിച്ച നടപടികളുടെ ആദ്യഘട്ടത്തിന് അനുമതി നൽകിയതായി കേന്ദ്ര ധനമന്ത്രി അരുൺ‍ ജെയ്റ്റ്‌ലി അറിയിച്ചു.

മറ്റു ബാങ്കുകളെക്കൂടി എസ്.ബി.ഐയിൽ ലയിപ്പിക്കുന്നതു സംബന്ധിച്ച് ഇന്നലെ േസ്റ്ററ്റ് ബാങ്ക് ചെയർമാൻ അരുന്ധതി ഭട്ടാചാര്യയുമായി നടത്തിയ ചർച്ചയ്ക്കുശേഷം ഉച്ചകഴിഞ്ഞു ചേർന്ന കാബിനറ്റ് മീറ്റിംഗിലാണു ധനമന്ത്രി തീരുമാനം അറിയിച്ചത്. 

ലയനത്തോടെ ധനസഹായത്തിനായി ഗവണ്‍മെന്‍റിനെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാനാകുമെന്ന് അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. എസ്.ബി.ഐയ്ക്കൊപ്പം 20 പൊതുമേഖലാ ബാങ്കുകളാണ് ഇപ്പോഴത്തെ കൂട്ടായ്മയിലുള്ളത്. ഈ കൂടിച്ചേരലിലൂടെ വലിയ സാന്പത്തിക അടിത്തറയാണ് എസ്.ബി.ഐ നേടുന്നത്. ലയനാനുമതി തേടുന്ന ബാങ്കുകൾക്ക് അതിനുള്ള അവസരം നൽകുമെന്ന് ജെയ്റ്റ്‌ലി വ്യക്തമാക്കി.കേശവൻ അറിയിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed