രാ­ജ്യത്തെ­ പ്രശ്‌നങ്ങളിൽ ജനങ്ങൾ‍ ഒരു­മി­ച്ച് നി­ൽ‍­ക്കണം : കനയ്യകു­മാ­ർ


കൽ­പറ്റ : രാ­ജ്യത്തെ­ യഥാ­ർ‍­ത്ഥ പ്രശ്‌നങ്ങളെ­ അഭി­സംബോ­ധന ചെ­യ്യാൻ‍ ജനങ്ങൾ‍ ഒരു­മി­ച്ച് നി­ൽ‍­ക്കണമെ­ന്ന് ജെ­.എൻ‍.യു­. മു­ൻ‍­യൂ­ണി­യൻ‍ ചെ­യർ‍­മാൻ കനയ്യകു­മാർ‍ പറഞ്ഞു­. സംഘപരി­വാർ‍ ഫാ­സി­സത്തി­നും കേ­ന്ദ്രസർ‍­ക്കാ­രി­ന്റെ­ നയങ്ങൾ‍­ക്കു­മെ­തി­രെ­ കൽ­പറ്റയിൽ‍ നടന്ന എ.ഐ.വൈ­.എഫ്. സമര ഐക്യസംഗമം ഉദ്ഘാ­ടനം ചെ­യ്യു­കയാ­യി­രു­ന്നു­ അദ്ദേ­ഹം‍. 

രാ­ജ്യത്തെ­ ജനങ്ങൾയഥാ­ർ‍­ത്ഥ പ്രശ്‌നങ്ങൾ‍ സംസാരി­ക്കു­മോ­ എന്ന ഭയമാണ് സർ‍­ക്കാ­രി­നെ­ന്നും അതിന്റെ­ ഭാ­ഗമാ­യാണ് വ്യാ­ജവാദങ്ങൾ‍ ഉയർ‍­ത്തു­ന്നതെ­ന്നും ഒരു­വശത്ത് ചൈ­നയു­മാ­യി­ യു­ദ്ധം നടക്കു­മെ­ന്ന് പ്രചരി­പ്പി­ക്കു­ന്പോൾ‍ മറു­വശത്ത് ഗു­ജറാ­ത്തിൽ‍ സർ‍­ദാർ‍ വല്ലഭായ് പട്ടേ­ലി­ന്റെ­ പ്രതി­മ നി­ർ‍­മ്മി­ക്കാ­നും നാ­ഗ്പുർ‍ മെ­ട്രോ­ നി­ർ‍­മ്മി­ക്കാ­നും ടെ­ൻ‍­ഡർ‍ നൽ‍­കി­യി­രി­ക്കു­ന്നത് ചൈ­നയ്ക്കാ­ണെന്നും യഥാ­ർ‍­ത്ഥ പ്രശ്‌നങ്ങളെ­ മറച്ചു­വെ­യ്ക്കാൻ‍ വി­ഷയങ്ങൾ‍ സൃ­ഷ്ടി­ക്കു­കയാ­ണെ­ന്നും അദ്ദേ­ഹം കൂ­ട്ടി­ച്ചേ­ർ­ത്തു­. 

ഗോ­രഖ്പുർ‍ ആസ്പത്രി­യിൽ‍ ഓക്‌സി­ജൻ‍ കി­ട്ടാ­തെ­ 60−ലധി­കം കു­ട്ടി­കൾ‍ മരണപ്പെ­ട്ടതല്ല പ്രശ്‌നമെ­ന്നും അവർ‍ മദ്രസകളിൽ‍ വന്ദേ­മാ­തരം ചൊ­ല്ലു­മോ­എന്നാണ് ചർ‍­ച്ച ചെ­യ്യു­ന്നതെ­ന്നും ദളി­ത്, പി­ന്നാ­ക്ക വി­ഭാ­ഗങ്ങൾ‍, സ്ത്രീ­കൾ‍, യു­വാ­ക്കൾ‍, അവരു­ടെ­ തൊ­ഴി­ലി­ല്ലാ­യ്മ, തു­ല്യനീ­തി­, അവസര സമത്വം, ലിംഗനീ­തി­ ഇതൊ­ന്നും കേ­ന്ദ്ര സർ­ക്കാ­റിന് വി­ഷയമല്ലെ­ന്നും അദ്ദേ­ഹം പറഞ്‍ഞു­.

കണ്ണൂ­രി­ലെ­ രാ­ഷ്ട്രീ­യ കൊ­ലപാ­തകങ്ങളെ­ ന്യാ­യീ­കരി­ക്കു­ന്നി­ല്ലെ­ന്നും എന്നാ­ലും അത് ചർ‍­ച്ചയാ­വു­ന്നതിന് പി­ന്നിൽ‍ ദു­രു­ദ്ദേ­ശ്യമു­ണ്ടെ­ന്നും അതി­ലു­മധി­കം കർ‍­ഷക ആത്മഹത്യയും വി­ദ്യാ­ർ­ത്ഥി­കളു­ടെ­ ആത്മഹത്യയും സൈ­നി­കരു­ടെ­ ആത്മഹത്യയും രാ­ജ്യത്ത് നടക്കു­ന്നു­ണ്ടെ­ന്നും കേ­രളത്തി­ലെ­ ബി­.ജെ­.പി­. നേ­താ­ക്കൾ‍­ക്കെ­തി­രെ­ അഴി­മതി­ ആരോ­പണങ്ങൾ‍ ഉയർ‍­ന്നതി­നാ­ലാണ് രാ­ഷ്ട്രീ­യ കൊ­ലപാ­തകങ്ങൾ‍ ചർ‍­ച്ചയാ­ക്കു­ന്നതെ­ന്നും അദ്ദേ­ഹം വ്യക്തമാ­ക്കി­. 

കഴി­ഞ്ഞ തി­രഞ്ഞെ­ടു­പ്പിൽ‍ മലയാ­ളി­കൾ‍ പോ­മോ­നെ­ മോ­ഡി­യെ­ന്ന് പറഞ്ഞു­. പോ­ മോ­നെ­ ബി­.ജെ­.പി­.യെ­ന്നും പോ­മോ­നെ­ അമി­ത്ഷാ­യെ­ന്നും പറയണമെ­ന്നും കനയ്യകു­മാർ‍ പറഞ്ഞു­. സി­.പി­.ഐ. ജി­ല്ലാ­സെ­ക്രട്ടറി­ വി­ജയൻ‍ ചെ­റു­കര അദ്ധ്യക്ഷനാ­യി­. മറ്റ് വ്യക്തി­കൾ സംസാ­രി­ച്ചു­. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed