മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് 25ആം സ്ഥാനം


ഡൽഹി: എണ്‍പത് രാജ്യങ്ങളില്‍ നിന്നായി തയ്യാറാക്കിയ ലോകത്തെ മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് 25ആം സ്ഥാനം. പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് വാര്‍ട്ടനും, ബ്രാന്‍ഡ് മൂല്യനിര്‍ണയത്തിലെ അതികായകരായ വൈ & ആര്‍ കണ്‍സള്‍ട്ടന്‍സിയും ചേര്‍ന്ന് നടത്തിയ സര്‍വ്വേയിലാണ് ഇന്ത്യ മികച്ച നേട്ടം സ്വന്തമാക്കിയത്.


ജീവിത നിലവാരം, വിദ്യാഭ്യാസം, സാക്ഷരത നിരക്ക്, ടൂറിസം, വ്യവസായം തുടങ്ങിയവയെ അടിസ്ഥാനമാക്കിയായിരുന്നു പട്ടിക തയ്യാറാക്കിയത്. സ്വിറ്റ്സര്‍ലന്റിനാണ് ഒന്നാം സ്ഥാനം. തുടര്‍ന്നുള്ള സ്ഥാനങ്ങള്‍ കാനഡ, ബ്രിട്ടന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളും സ്വന്തമാക്കി. കഴിഞ്ഞ തവണയില്‍ നിന്നും മൂന്ന് സ്ഥാനം നഷ്ടപ്പെട്ട് അമേരിക്ക പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് താഴ്ന്നു.

ലോകരാജ്യങ്ങളെ സ്വാധീനിച്ച കാര്യത്തില്‍ ഇന്ത്യയ്ക്ക് 14ാം സ്ഥാനമാണ്. പാരമ്ബര്യം കാത്തു സൂക്ഷിക്കുന്ന രാജ്യങ്ങളില്‍ 5 ആമതും, തനിച്ച്‌ യാത്ര ചെയ്യാന്‍ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയില്‍ 33 ആമതും, വിദേശ വിദ്യാഭ്യാസം നേടാന്‍ പറ്റിയ രാജ്യങ്ങളില്‍ മൂന്നാം സ്ഥാനവുമാണ് ഇന്ത്യയ്ക്കു ലഭിച്ചത്. കൂടാതെ വളര്‍ന്നുവരുന്ന സമ്ബദ്ഘടനയില്‍ മൂന്നാമതായും, വ്യവസായം ആരംഭിക്കുന്നതില്‍ നാലം സ്ഥാനത്തും നിക്ഷേപത്തിന് ആറാം സ്ഥാനവും രാജ്യം കരസ്ഥമാക്കി. ഇന്ത്യയില്‍ സ്ത്രീകളോടുള്ള മനോഭാവം ഇനിയും മെച്ചപ്പെടാനുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed