തമിഴ്‌നാട്ടിൽ വിശ്വാസ വോട്ടടുപ്പ് തുടങ്ങി


ചെന്നൈ : തമിഴ്നാട് നിയമസഭയിൽ വിശ്വാസ വോട്ടടുപ്പ് തുടങ്ങി. ആറു ബ്ലോക്കായി തിരിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ബ്ലോക്കിന്റെ പിന്തുണ പളനിസാമിക്ക് ലഭിച്ചു. ഒരു ബ്ലോക്കിൽ 38 എം.എൽ.എമാരാണ് ഉള്ളത്.
അതിനിടെ സഭയിൽ നാടകീയരംഗങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. രഹസ്യ ബാലറ്റ് വേണമെന്നുള്ള ഓ.പനീർസെൽവത്തിന്റെ ആവശ്യം സ്പീക്കർ തള്ളി. പനീർസെൽവത്തെ സംസാരിക്കാൻ അനുവദിക്കണമെന്ന് ഡി.എം.കെ നേതാവ് സ്റ്റാലിൻ ആവശ്യപ്പെട്ടു. എന്നാൽ തത്കാലത്തേക്ക് സ്റ്റാലിനെ സംസാരിക്ക സ്പീക്കർ അനുവദിച്ചു.
Prev Post