കരുണാനിധിയുടെ വീട്ടില്‍ നിന്നും പണം തട്ടാൻ ശ്രമം


ചെന്നൈ: ഡി‌എംകെ തലവന്‍ കരുണാനിധിയുടെ വീട്ടില്‍ കളിത്തോക്ക് കാട്ടി പണം തട്ടാന്‍ ശ്രമം. കരുണാനിധിയുടെ ഭാര്യ രാജാത്തിയമ്മാളുടെ കഴുത്തിന് തോക്ക് വച്ചാണ് മോഷ്ടാവ് പണം ആവശ്യപ്പെട്ടത്. സംഭവം കനത്ത സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തല്‍.

മോഷ്ടാവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. രാജേന്ദ്ര പ്രസാദ്(30) എന്നയാളാണ് പിടിയിലായത്. കനത്ത സുരക്ഷാവലയമുള്ള കരുണാനിധിയുടെ വീട്ടില്‍ ഇയാള്‍ എങ്ങനെ കയറിയെന്നാണ് പോലീസിനെ അത്ഭുതപ്പെടുത്തുന്നത്. തമിഴ്നാട്ടിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ രാഷ്ട്രീയ നേതാക്കളുടെ സുരക്ഷ പോലീസ് വര്‍ധിപ്പിച്ചിരുന്നു.

രാജാത്തിയമ്മാളുടെ മുറിയില്‍ ഒളിച്ചിരിക്കുകയായിരുന്നു മോഷ്ടാവ്. ഇയാളുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് പുറത്തിറങ്ങിയ രാജാത്തിയമ്മാള്‍ സെക്യൂരിറ്റി ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. സെക്യൂരിറ്റി ഉടന്‍ വീടിനകത്ത് കടന്നുകയറി അക്രമിയെ കീഴ്പ്പെടുത്തി പോലീസില്‍ ഏല്‍പ്പിച്ചു.

 

You might also like

Most Viewed