'അമ്മയ്ക്കായ് ഇതെല്ലാം സഹിക്കും. ധര്‍മം വിജയിക്കും'

കൂവത്തൂര്‍: ജയലളിതയുടെ ദുരിതങ്ങള്‍ എന്നും ഏറ്റെടുത്തയാളാണ് താനെന്ന് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികല. ഇപ്പോഴും അതു തുടരുകയാണ്. അമ്മയ്ക്കായ് ഇതെല്ലാം സഹിക്കും. ധര്‍മം വിജയിക്കുമെന്നും ശശികല പറഞ്ഞതായി അണ്ണാ ഡിഎംകെ ട്വീറ്റ് ചെയ്തു. അനധികൃത സ്വത്തുസമ്ബാദനക്കേസില്‍ സുപ്രീംകോടതി വിധി പ്രസ്താവിച്ചതിനു പിന്നാലെയാണ് അവരുടെ പ്രതികരണം.
ശശികല ഉള്‍പ്പെടെ നാലുപേരെ ശിക്ഷിച്ച ബെംഗളൂരുവിലെ വിചാരണ കോടതി വിധി സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു.