ജിലേബി നിർമ്മാണത്തിന് പ്ലാസ്റ്റിക് കവറുകൾ ഉരുക്കിയത്

മാവൂർ: ശർക്കര ജിലേബിക്കൊപ്പം നാം ഭക്ഷിക്കുന്നത് പ്ലാസ്റ്റിക് കൂടിയെന്ന് റിപ്പോർട്ട് .ആരോഗ്യവകുപ്പ് അധികൃതരാണ് ഇത്കണ്ടെത്തിയത്. ഉത്സവസ്ഥലങ്ങളുടെ പരിസരങ്ങളിൽവച്ച് നിർമിക്കുന്ന ശർക്കര ജിലേബിയിൽ പ്ലാസ്റ്റിക് കവറുകൾ ഉരുക്കിചേർക്കുന്നതായി മിന്നൽ പരിശോനയിലാണ് വ്യക്തമാകുന്നത് . ഇന്നലെ തെങ്ങിലക്കടവ് അങ്ങാടിക്കു സമീപത്തെ ക്ഷേത്ര പരിസരത്ത് നടത്തിയ പരിശോധനയിലാണ് ജിലേബി നിർമിക്കുന്നതിന് പ്ലാസ്റ്റിക് കവറുകൾ ഉരുക്കിചേർക്കുന്നതു ആരോഗ്യ വകുപ്പ് കണ്ടെത്തിയത്. ജിലേബിക്ക് തിളക്കം കൂടാനും ഉറപ്പും ബലവും ലഭിക്കാനുമാണ് നേരിയ പ്ലാസ്റ്റിക് കവറുകൾ ഉരുക്കിചേർക്കുന്നതെന്നു കരുതുന്നു.കാൻസർ ഉൾപ്പടെ ഒട്ടേറെ മാരക രോഗങ്ങൾക്ക് ഇത്തരം ഭക്ഷണം കാരണമാവുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
നൂറിലേറെ പഴയ ജിലേബിയും ചെറൂപ്പയിലെ ആരോഗ്യ വകുപ്പ് അധികൃതർ പിടിച്ചെടുത്തു നശിപ്പിച്ചു.ജിലേബിയും ജിലേബി നിർമിക്കാനായി തയാറാക്കിയ ശർക്കര പാവും പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ട്.