സൈനികരുടെ പ്രശ്‌നങ്ങള്‍ അറിയിക്കാൻ​ വാട്​സ്​ ആപ്പ്​ നമ്പർ


ന്യൂഡല്‍ഹി: തന്റെ പരാതികള്‍ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ട ബി.എസ്.എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവിന്റെ പ്രതിഷേധം ഫലം കണ്ടു. സൈനികരുടെ പ്രശ്‌നങ്ങള്‍ അറിയിക്കുന്നതിനായി വാട്‌സ്ആപ്പ് സൗകര്യം ഒരുക്കിയതായി കരസേനാ മേധാവി ബിപിന്‍ റാവത്ത് പറഞ്ഞു.

ബിപിന്‍ റാവത്തിന് നേരിട്ട് പരാതികള്‍ വായിക്കാന്‍ കഴിയുന്ന രീതിയിലാണ് സൗകര്യം. 9643300008 എന്ന നമ്പറിലേക്കു സൈനികര്‍ക്കു നേരിട്ടു പരാതികള്‍ അയയ്ക്കാം.

സൈനികര്‍ക്കിടയിലെ ഭക്ഷണ പ്രശ്‌നങ്ങളും മറ്റും വെളിപ്പെടുത്തി തേജ് ബഹദൂര്‍ യാദവ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പിന്നാലെ സൈനികരെ പൊതുവായി പരാതികള്‍ ഉന്നയിക്കുന്നതില്‍നിന്നു വിലക്കുകയും ചെയ്തു. ഇതിനുശേഷമാണ് വാട്‌സആപ്പ് നമ്പര്‍ സൗകര്യം സൈനികര്‍ക്കായി ഒരുക്കി നല്‍കിയിരിക്കുന്നത്.

പുതിയ നീക്കത്തിനെതിരേ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. 13 ലക്ഷം സൈനികരുള്ള കരസേനയില്‍, സാധുതയുള്ളതും ഇല്ലാത്തതുമായ പരാതികള്‍ എങ്ങനെ തിരിച്ചറിയുമെന്ന ചോദ്യമാണ് ഈ മേഖലയിലെ പ്രമുഖര്‍ ഉന്നയിക്കുന്നത്.


 

 

You might also like

  • Straight Forward

Most Viewed