ലക്ഷ്മി നായരുടെ സ്വജനപക്ഷപാതത്തിനു തെളിവ്


തിരുവനന്തപുരം: ലോ അക്കാദമിയില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ സ്വജനപക്ഷപാതത്തിനു തെളിവുണ്ടെന്ന് സിന്‍ഡിക്കേറ്റ് ഉപസമിതി. ഭാവി മരുമകള്‍ക്ക് അടക്കം ഇഷ്ടപ്പെട്ടവര്‍ക്ക് വാരിക്കോരി ഇന്റേണല്‍ മാര്‍ക് നല്‍കി. ഇതില്‍ 50 ശതമാനം മാത്രം ഹാജരുള്ള വിദ്യാര്‍ഥിക്ക് 20ല്‍ 19 മാര്‍ക്കാണ് നല്‍കിയത്. മെറിറ്റ് അട്ടിമറിക്കപ്പെടുന്നുവെന്നും കോളജില്‍ ഗുരുതര ചട്ടലംഘനം നടന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹാജറിന്റെ കാര്യത്തിലും കുട്ടികളോടു മേലധികാരികള്‍ ഇടപെടുന്ന കാര്യത്തിലും വീഴ്ചകളുണ്ടായി. ലക്ഷ്മി നായര്‍ കുട്ടികളോട് മോശമായി പെരുമാറുന്നു. സ്ഥാപനത്തെ മോശമാക്കിയത് ലക്ഷ്മി നായരാണ്. വളരെ പാരമ്ബര്യമുള്ള കോളജ് ഇന്നത്തെ അവസ്ഥയില്‍ എത്തിയിരിക്കുന്നതിന്റെ ഉത്തരവാദിത്തം പ്രിന്‍സിപ്പലായ ലക്ഷ്മി നായര്‍ക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോളജിനും പ്രിന്‍സിപ്പലിനുമെതിെര നടപടിയെടുക്കണമെന്നാണ് സിന്‍ഡിക്കറ്റ് ഉപസമിതി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നത്.

You might also like

  • Straight Forward

Most Viewed