പണം പിന്‍വലിക്കാന്‍ ബാങ്കില്‍ ക്യൂ നിന്ന യുവതിയ്ക്ക് സുഖ പ്രസവം

കാണ്‍പൂര്‍: 1000, 500 നോട്ടുകള്‍ അസാധുവാക്കിയത് മൂതില്‍ ജനങ്ങള്‍ നോട്ടിനായി ഓടുകയാണ്. ഈ നോട്ടോട്ടത്തിനിടയിലെ ദുരിതങ്ങള്‍ക്കിടയില്‍ മരണപ്പെട്ടത് 70ലധികം പേരാണ്.
ഈ പഴയ നോട്ടുകള്‍ മാറാന്‍ രാജ്യം മൊത്തം ക്യൂ നിന്ന് സാധാരണ ജനങ്ങള്‍ ക്യൂ നിന്ന് തളര്‍ന്നു വീഴുകയാണ്. ഈ വാര്‍ത്തകള്‍ക്കിടയില്‍ ബാങ്കില്‍ ക്യൂ നില്‍ക്കുമ്പോള്‍ യുവതി പ്രസവിച്ച വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ പഞ്ചാബ് നാഷണല്‍ ബാങ്കിലാണ് സംഭവം. ബാങ്കില്‍ നിന്നും പണമെടുക്കാന്‍ എത്തിയതായിരുന്നു യുവതി. വരിയില്‍ നില്‍ക്കുമ്പോളാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ആബുലന്‍സ് വിളിച്ചെങ്കിലും എത്തിയില്ല. തുടര്‍ന്ന് പണമെടുക്കാന്‍ എത്തിയ മുതിര്‍ന്ന സ്ത്രീകളുടെ മേല്‍നോട്ടത്തില്‍ ബാങ്കിനുള്ളില്‍ പ്രസവിക്കുകയായിരുന്നു.
കാണ്‍പൂരിലെ സര്‍വേഷ എന്ന യുവതിയാണ് പ്രസവിച്ചത്. ഇവരുടെ ഭര്‍ത്താവ് സെപ്തംബറില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചിരുന്നു. ഭര്‍ത്താവിന്റെ മരണത്തില്‍ സര്‍ക്കാര്‍ നല്‍കിയ 2.75 ലക്ഷം രൂപ നഷ്ടപരിഹാരം പിന്‍വലിക്കാന്‍ എത്തിയതായിരുന്നു സര്‍വേഷ. കഴിഞ്ഞ ദിവസവും യുവതി ബാങ്കില്‍ നിന്നും പണമെടുക്കാന്‍ എത്തിയിരുന്നു. എന്നാല്‍, പണമില്ലാത്തതിനാല്‍ ലഭിച്ചിരുന്നില്ല. രാവിലെ മുതല്‍ വരി നിന്ന യുവതി ഉച്ചതിരിഞ്ഞ് നാല് മണിക്കാണ് പ്രസവിച്ചത്. കുഞ്ഞിനെയും അമ്മയെയും പൊലിസെത്തി ആശുപത്രിയിലേക്ക് മാറ്റി.