നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ച് സി.ഇ.ഒ രാജിവച്ചു

ന്യുഡല്‍ഹി: നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ച് സി.ഇ.ഒ ചിത്ര രാമകൃഷ്ണ രാജിവെച്ചു. ഇതേത്തുടര്‍ന്ന് ജെ. രവിചന്ദ്രന്‍ എന്‍.എസ്.ഇയുടെ ഇടക്കാല സി.ഇ.ഒ ആവുമെന്ന് റിപ്പോര്‍ട്ട്.സ്വകാര്യ കാരണങ്ങള്‍ കാണിച്ചുകൊണ്ടാണ് രാജി വച്ചിരിക്കുന്നത്. എന്നാല്‍, ഡയറക്ടര്‍ ബോര്‍ഡുമായുള്ള അഭിപ്രായ വിത്യാസമാണ് രാജിക്ക് കാരണമെന്ന് കരുതുന്നു. സംഭവത്തോട് പ്രതികരിക്കാന്‍ ഇതുവരെ ആരും തയ്യാറായിട്ടില്ല.
നിരവധി സുപ്രാധാനമായ തീരുമാനങ്ങളും കൈക്കൊള്ളുന്നതിലൂടെ ഇവര്‍പ്രത്യേകം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. നാഷണല്‍ സ്റ്റോക്ക് എക്‌സചേഞ്ചിലെ ആദ്യ വനിത സിഇഒ ആയിരുന്നു ചിത്ര രാമകൃഷ്ണന്‍. ഇതിന് പുറമെ വേള്‍ഡ് ഫെഡറേഷന്‍ ഓഫ് എക്‌സ്‌തേഞ്ചിന്റെ ആദ്യ വനിത അധ്യക്ഷയും ഇവര്‍ തന്നെയാണ്. നോട്ട് അസാധുവാക്കിയോതോടെ ഏറെ നാളുകളായി ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തിലാണ്.
1983ല്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ഇവര്‍ ഐഡിബിഐ ബാങ്കിലൂടെയാണ് ബാങ്കിംഗ് മേഖലയില്‍ പ്രവേശിക്കുന്നത്. 2009 സെപ്തംബറില്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പ്രവേശിച്ച ഇവര്‍ 2013 ഏപ്രിലിലാണ് ഇവര്‍ നാഷണല്‍ സ്റ്റോക്ക് എക്‌സചേഞ്ചിന്റെ തലപ്പത്ത് എത്തിയത്.