27 ബാങ്കുദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെ പ്രതിസന്ധിയിലായ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ തകര്‍ച്ചയിലേക്ക്. നോട്ടു ക്ഷാമം മിക്ക സംസ്ഥാനങ്ങള്‍ക്കും കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. സഹകരണ മേഖലയിലെ പ്രതിസന്ധിക്കു പിന്നാലെ കേരളത്തില്‍ രണ്ടു ദിവസമായി ശമ്പള, പെന്‍ഷന്‍ വിതരണവും തടസ്സപ്പെട്ടു. ട്രഷറികളില്‍ മതിയായ കറന്‍സികളില്ലാത്തതാണ് സംസ്ഥാനത്തുടനീളം ശമ്പളവും പെന്‍ഷനും നല്‍കുന്നത് പ്രതിസന്ധിയിലായത്. ആവശ്യപ്പെട്ടത് 140.57 കോടി രൂപയാണെങ്കിലും ഇന്നലെ ആര്‍ബിഐയില്‍ നിന്ന് ലഭിച്ചത് 99.83 കോടി രൂപ മാത്രമായിരുന്നു.