സു­ധി­ പു­ത്തൻ­വേ­ലി­ക്കരയ്ക്ക് ഡോ­ക്ടറേ­റ്റ്


മനാമ : ബഹ്റിനിലെ എഴുത്തുകാരനും ബഹ്റിൻ കേരളീയ സമാജം സാഹിത്യ വിഭാഗം സെക്രട്ടറിയുമായ സുധി പുത്തൻവേലിക്കരയ്ക്ക് മലയാളത്തിൽ ഡോക്ടറേറ്റ് ലഭിച്ചു. മലയാള കവിതയിലെ വൃത്തവും താളവും ദാർശനിക സമീപനങ്ങളും എന്ന വിഷയത്തിലാണ് കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും പി.എച്ച്.ഡി ലഭിച്ചത്. ബഹ്റിനിൽ ഒരു സ്വകാര്യ സ്‌ഥാപനത്തിൽ അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്തു വരുന്ന സുധി 2012 മുതൽ ഈ വിഷയത്തിൽ പഠനം നടത്തിവരികയായിരുന്നു. മലയാളത്തിൽ ബിരുദാനന്തര ബിരുദം കരസ്‌ഥമാക്കിയിട്ടുള്ള സുധി കൗൺസിലിംഗിൽ മാസ്റ്റഴ്സ് ബിരുദം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പ്രത്യേക സർട്ടിഫിക്കറ്റും നേടിയിട്ടുണ്ട്. മഷിക്കൂട്, തീമരച്ചില്ലകൾ എന്നീ കവിതാ സമാഹാരങ്ങൾ രചിച്ചിട്ടുണ്ട്. അദ്ധ്യാപകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ കൂടി അറിയപ്പെടുന്ന സുധിക്ക് 2005ലെ കൊടുങ്ങല്ലൂർ സാഹിത്യവേദി പി. ഭാസ്കരൻ പുരസ്കാരം, തൃശ്ശൂർ സാഹിത്യ സഹൃദയ പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. കൂടാതെ നിരവധി നാടകങ്ങളും ഗാനങ്ങളും എഴുതിയിട്ടുണ്ട്.

You might also like

Most Viewed