71 ലക്ഷം രൂപയുടെ 2000 രൂപ നോട്ടുകൾ പിടികൂടി

ഉഡുപ്പി : കർണാടകയിലെ ഉഡുപ്പിയിൽ 71 ലക്ഷം രൂപയുടെ 2000 രൂപ നോട്ടുകൾ പിടികൂടി. മംഗലാപുരത്തുനിന്ന് ഉഡുപ്പിയിലേക്കു കാറിൽ യാത്ര ചെയ്തവരിൽനിന്നാണ് പണം പിടികൂടിയത്. പണം കടത്തിയതുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരാൾക്ക് ഒരാഴ്ച 24000 രൂപ മാത്രമേ ബാങ്ക് അക്കൗണ്ടിൽനിന്നു പിൻവലിക്കാൻ കഴിയൂ എന്നിരിക്കെ എങ്ങനെയാണ് ഇത്രയും തുക സംഘത്തിന്റെ കൈയിൽ എത്തി എന്നതിനെ സംബന്ധിച്ചാണ് പോലീസ് അന്വേഷിക്കുന്നത്.