മാധ്യമവിലക്കുമായി ബന്ധപ്പെട്ട കേസുകൾ പെട്ടെന്ന് തീർപ്പാക്കണമെന്ന് സുപ്രീം കോടതി

ദില്ലി : കേരളത്തിലെ കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസുകള്‍ എത്രയും വേഗം തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി ഹൈക്കോടതിയോട് നിർദ്ദേശിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ടി എസ് ടാക്കൂറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച്.
ഹൈക്കോടതിയിലുള്ള കേസ് തീരുമാനമാകാതെ പോകുന്നതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ഹൈക്കോടതി തീരുമാനം വന്നശേഷം കേസില്‍ ഇടപെടാമെന്നും കോടതി വ്യക്തമാക്കി.
മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും കോടതി നിര്‍ദേശം നല്‍കി.