മണിയെന്ന കലാകാരനോട് മലയാളികള്‍ അനാദരവ് പ്രകടിപ്പിച്ചു: സലിം കുമാർ

കണ്ണൂര്‍: കലാഭവന്‍ മണിയെന്ന കലാകാരനോട് മലയാളികള്‍ അനാദരവ് പ്രകടിപ്പിച്ചുവെന്ന് നടന്‍ സലീം കുമാര്‍. മണിയുടെ മൃതദേഹത്തിനു മുമ്ബില്‍ കൈകൂപ്പി നില്‍ക്കുന്നതിനു പകരം ജനങ്ങള്‍ ക്യാമറ കണ്ണുകള്‍ തുറന്ന പിടിച്ച് അസ്വസ്ഥത സൃഷ്ടിച്ചു. ഇത്തരം കാര്യങ്ങളില്‍ മാറ്റമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബഹുസ്വരതയുടെ ഇന്ത്യ എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.നല്ല സിനിമകള്‍ ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം. മലയാള സിനിമകളില്‍ അധികവും സവര്‍ണ വേഷങ്ങളാണ്. ദളിത് വേഷങ്ങള്‍ ആരും കാണുന്നില്ല. മൂന്നാം നാള്‍ ഞായറാഴ്ച എന്ന ചിത്രം ആരും കണ്ടിട്ടില്ലെന്നും സലീം കുമാര്‍ പറഞ്ഞു.