പാര്‍ലെ-ജി കമ്പനി ബിസ്‌ക്കറ്റ് ഉത്പ്പാദനം നിര്‍ത്തി

മുംബൈ: രാജ്യത്തെ കോടികണക്കിന് ജനങ്ങള്‍ക്ക് മധുരമൂറുന്ന ഓര്‍മ്മ സമ്മാനിച്ച ബിസ്‌ക്കറ്റ് പ്രമുഖ ബിസ്‌കറ്റ് നിര്‍മാണ കമ്പനിയായ പാര്‍ലെ-ജി ബിസ്‌ക്കറ്റ് ഉത്പ്പാദനം നിര്‍ത്തി. കനത്ത നഷ്ടം നേരിട്ടതോടെയാണ് കമ്പനി അടച്ചുപൂട്ടുവാന്‍ അധികൃതര്‍ തീരുമാനിച്ചു. ഇന്ത്യയില്‍ ഒരു സെക്കന്റില്‍ 4551 പാര്‍ലെ-ജി ബിസ്‌ക്കറ്റുകളാണ് വിറ്റ് പോയിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ ഉള്‍പ്രദേശങ്ങളിലുള്‍പ്പെടെ 60 ലക്ഷം കടകളിലാണ് ഈ ബിസ്‌ക്കറ്റ് വിറ്റുപോയിരുന്നത്. 1939ല്‍ ഉത്പ്പാദനം ആരംഭിക്കുമ്പോള്‍ പാര്‍ലെ ഗ്ലൂക്കോ എന്നായിരുന്നു ബിസ്‌ക്കറ്റിന്റെ പേര്. പിന്നീട് 1980ലാണ് പേര് പാര്‍ലെ ജി എന്നാക്കി മാറ്റിയത്.ടെലിവിഷന്‍ ഇന്ത്യയില്‍ വേരുറച്ച് വന്നിരുന്ന കാലത്ത് പാര്‍ലെ-ജിയുടെ പരസ്യങ്ങളായിരുന്ന എങ്ങും നിറഞ്ഞ് നിന്നത്.