പ്രിയങ്ക വരുന്നത് രാഹുലിന്റെ കഴിവില്ലായ്മ മൂലമെന്ന് ബിജെപി

ന്യൂഡൽഹി : രാഹുൽ ഗാന്ധിയ്ക്ക് കഴിവിലാത്തതിനാലാണ് പ്രിയങ്ക ഗാന്ധിയെ തിരഞ്ഞെടുപ്പിലേക്ക് കൊണ്ടുവരുന്നതെന്ന് ബിജെപി വക്താവ് സാംബിത് പാത്ര പറഞ്ഞു. പ്രിയങ്കയെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന്റെ ചുമതല ഏല്‍പ്പിക്കാനൊരുങ്ങുന്നുവെന്ന വാർത്തകളെ പരിഹസിച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
കോൺഗ്രസിന്റെ എല്ലാ നേതൃത്വവും ഗാന്ധി കുടുംബത്തിനുള്ളിൽ വേണമെന്ന് നിർബന്ധമുണ്ട് അവർക്ക്. അതിനാലാണ് രാഹുലിനെ ഇറക്കി യത്. ഇതിൽ വിജയിച്ചിരുന്നെങ്കിൽ പ്രിയങ്കയ്ക്ക് അവസരമില്ലാതെ വരുമായിരുന്നു. രാഹുലിന്റെ കഴിവില്ലായ്മയാണ് ഇതിലൂടെ വ്യക്തമായകുന്നത്.