അച്ഛന്റെ ഓർമ്മയിൽ പദ്മജ

തിരുവനന്തപുരം : കെ.കരുണാകരന്റെ 98ാമത് ജന്മദിനത്തിൽ അച്ഛന്റെ ഓർമ്മയിൽ പദ്മജ വേണുഗോപാൽ. ഇന്ന് അദ്ദേഹത്തിന്റെ അടുത്ത അനുയായി ജേക്കബിന് ഒരു വീട് വെച്ചു കൊടുക്കാനുള്ള സംരംഭത്തിന് കല്ലിടുകയാണെന്ന്പദ്മജ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
കരുണാകരന്റെ ഓർമ്മയ്ക്കായി തുടങ്ങിവെച്ച കെ.കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നൂറാം ജന്മദിനം വരെ സാധാരണക്കാർക്ക് ആശ്വാസം പകരുന്ന പദ്ധതികൾ തുടങ്ങുന്നതായും പദ്മജ അറിയിച്ചു.
1918 ജൂലൈ അഞ്ചിന് കണ്ണൂരിലാണ് കേരളരാഷ്ട്രീയത്തിലെ ഭീഷ്മാചാര്യൻ എന്നറിയപ്പെട്ടിരുന്ന കെ.കരുണാകരൻ ജനിച്ചത്.