പള്ളിക്കോടതികളിലെ വിവാഹമോചനം നിയമവിരുദ്ധമെന്ന് സുപ്രീം കോടതി

ന്യൂ ഡൽഹി : കൃസ്ത്യൻ പള്ളിക്കോടതികളിലെ വിവാഹമോചനത്തിന് നിയമസാധുതയില്ലെന്ന് സുപ്രീം കോടതി. ഇത്തരത്തിൽ പള്ളിക്കോടതിയിൽ വിവാഹമോചനം നേടി പുനർവിവാഹം ചെയ്താൽ ഇത് നിയമവിരുദ്ധമായിരിക്കുമെന്നും കോടതി പറഞ്ഞു. ഇത്തരത്തിലുള്ള പുനർവിവാഹം ക്രിമിനല്‍ കുറ്റമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
സഭാ കോടതിയുടെ വിവാഹമോചനത്തിന് നിയമസാധുത നല്‍കണമെന്ന് ആവശ്യപ്പെട്ട് ബംഗലൂരു സ്വദേശി അഭിഭാഷകനും, കര്‍ണാടക കാത്തലിക് അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ ക്ലാരീസ് പയസ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ടിഎസ് ടാക്കൂര്‍, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.