കാന്‍സര്‍ കോശങ്ങളെ രണ്ടുമണിക്കൂര്‍ കൊണ്ട് നശിപ്പിക്കാവുന്ന ചികിത്സ

ഹൂസ്റ്റണ്‍: കാന്‍സര്‍ കോശങ്ങളെ വെറും രണ്ടുമണിക്കൂര്‍ കൊണ്ട് നശിപ്പിക്കുന്ന ചികില്‍സാ സംവിധാനം വരുന്നു. നൈട്രോബെന്‍സാല്‍ഡിഹൈഡ് കുത്തിവെച്ചാണ് അപകടകാരികളായ കോശങ്ങളെ നശിപ്പിക്കുന്നത്. ടെക്‌സാസ് ആന്‍ഡ് സാന്‍ അന്റോണിയോ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ മാത്യു ദോവിന്‍ ആണ് പുതിയ ചികില്‍സാരീതിക്ക് പിന്നില്‍.
അമ്ലാംശം കൂടുന്നതോടെ 95 ശതമാനം കോശങ്ങളും രണ്ട് മണിക്കൂറിനകം നശിക്കുമെന്ന് ദോവിന്‍ അറിയിച്ചു. സ്തനാര്‍ബുദം അടക്കമുള്ളവക്ക് പുതിയ ചികില്‍സാ രീതി ആശ്വാസം പകരും. തലച്ചോറ് ,മഹാധമനി എന്നിവയെ ബാധിക്കുന്ന ക്യാന്‍സറുകളുടെ ചികില്‍സക്കും ഉപയോഗിക്കാം.കീമോതെറാപ്പി ശരീരത്തിലെ എല്ലാ കോശങ്ങളേയും ബാധിക്കും. ഇതിന് പാര്‍ശ്വഫലങ്ങളുണ്ട്. റേഡിയേഷന്‍ വേദന നിറഞ്ഞതാണ്. ഇവക്ക് പകരമാകും താന്‍ തയ്യാറാക്കിയ ചികില്‍സാ രീതിയെന്ന് ദോവിന്‍ അവകാശപ്പെട്ടു.