വിമാനം വൈകിയതിനെ തുടര്‍ന്ന് എംപിയുടെ നേതൃത്വത്തില്‍ പ്രതിഷേധം

മുംബൈ: രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം വൈകിയതിനെ തുടര്‍ന്ന് എംപിയുടെ നേതൃത്വത്തില്‍ പ്രതിഷേധം. എയര്‍ ഇന്ത്യയുടെ മുംബൈ-തിരുവനന്തപുരം വിമാനം വൈകിയതിനെ തുടര്‍ന്നാണ് ആറ്റിങ്ങല്‍ എംപിയായ സമ്പത്ത് യാത്രക്കാരെ കൂട്ടി പ്രതിഷേധിച്ചത്. വിമാനം വൈകിയപ്പോള്‍ യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ എയര്‍ ഇന്ത്യ തയ്യാറായില്ലെന്നും ആരോപണമുണ്ട്. നേരത്തെ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും എയര്‍ ഇന്ത്യ വിമാനം വൈകുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം എയര്‍ഇന്ത്യയുടെ ഫ്‌ളൈറ്റ് വൈകിയതിനെ തുടര്‍ന്ന് മന്ത്രി യാത്ര ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് ട്വിറ്ററിലൂടെ സമയനിഷ്ഠ പാലിക്കാത്ത എയര്‍ഇന്ത്യക്കെതിരെ വെങ്കയ്യനായിഡു ട്വീറ്റ് ചെയ്യുകയും ചെയ്തു. പൈലറ്റ് ട്രാഫിക് കുരുക്കില്‍പ്പെട്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് എയര്‍ ഇന്ത്യ അധികൃതര്‍ മന്ത്രിയുടെ ശാസനയില്‍ നിന്നും രക്ഷപ്പെട്ടത്.