മുംബൈയിലെ ജ്വല്ലറിയില്‍ വൻ കവര്‍ച്ച

മുംബൈ: മുംബൈയിലെ ആയുധധാരികള്‍ 1.15 കോടി വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ശനിയാഴ്ച്ച വൈകുന്നേരത്തോടെയാണ് നലാസോപാരയിലെ ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്. തൂവാല കൊണ്ട് മുഖംമൂടിയ അഞ്ചംഗസംഘമാണ് വൈകുന്നേരം 7 മണിയോടെ കവര്‍ച്ച നടത്തിയത്. ജ്വല്ലറി ഉടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘം വിലപ്പിടിപ്പുള്ള സ്വര്‍ണാഭരണങ്ങള്‍ വാരിയെടുത്ത് ബാഗിലാക്കി രക്ഷപ്പെട്ടു.
ദൃശ്യങ്ങള്‍ ജ്വല്ലറിയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷമം ആരംഭിച്ചിട്ടുണ്ട്. കവര്‍ച്ച ചെയ്തത് ജ്വല്ലറിക്ക് അകത്തു നിന്നുള്ള ആളാകാനും സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. എക്‌സൈസ് തീരുവയില്‍ മാറ്റം വരുത്തിയതിനെത്തുടര്‍ന്നുണ്ടായ സമരം കണക്കാക്കി കഴിഞ്ഞ രണ്ടാഴ്ച്ചയായി ജ്വല്ലറി അടച്ചു കിടക്കുകയായിരുന്നു. ഈ നഷ്ടം കണക്കിലെടുത്ത് ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കാനുള്ള നീക്കമാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.