ദുബായ് രാജകുമാരന്റെ അനുമോദാനത്തിന് പാത്രമായി ഗോപിക

ഗോപിക സന്തോഷത്തിലാണ് കാരണം താൻ വരച്ച ചിത്രത്തിന് ദുബായ് രാജകുമാരന്റെ അനുമോദനം .. !! ദുബായ് കിരീടാവകാശിയായ ഹിസ് ഹൈനസ് ഷെയിക്ക് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഗോപിക വരച്ച ചിത്രം ഹിസ്റൊഗ്രാം വഴി രാജകുമാരന്റെ ശ്രദ്ധയിൽ പെടുകയും , തന്റെ പെഴ്സണൽ സ്റ്റാഫ് വഴി ഗോപികയുമായി ബന്ധപ്പെട്ടു ഈ ചിത്രം വലുതായി വരച്ചു കൊടുക്കുവാൻ ആവിശ്യപ്പെടുകയുമായിരുന്നു . ഗോപിക വരച്ചു പൂർത്തിയാക്കിയ ചിത്രം ഷെയിക്ക് ഹംദാൻ സ്വീകരിക്കുകയും , അതുമായി നിൽക്കുന്ന ചിത്രം ഗോപികക്ക് അയച്ചുകൊടുക്കുകയും ചെയ്തു.ഇതോടെ തന്റെ സന്തോഷ കണ്ണീരിലൂടെ നന്ദി അറിയിക്കുകയാണ് ഈ കൊച്ചു കലാകാരി.ഷാർജയിൽ താമസിക്കുന്ന ഇലവുംതിട്ട സ്വദേശികളായ രതികുമാറിന്റെയും, ഷീല രതികുമാറിന്റെയും മകളാണ് ഗോപിക