പിഞ്ചുകുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ചു കൊന്നു

തൊടുപുഴ : പിഞ്ചുകുഞ്ഞിനെ കൊന്ന് മാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂലമറ്റം ഇലപ്പിള്ളിയില്‍ ഒന്നര വയസുള്ള പിഞ്ചുകുഞ്ഞിനെ കൊലചെയ്ത ശേഷം അമ്മ ജയ്‌സമ്മ വിന്‍സന്റാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
ഗുളികകള്‍ കഴിച്ചും കൈഞരമ്പു മുറിച്ചുമാണ് ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ജയ്‌സമ്മയെ പുലര്‍ച്ചെ നാലരയോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നതായാണ് പ്രാഥമിക നിഗമനം. കാഞ്ഞാര്‍ സി.ഐയുടെ നേതൃത്വത്തില്‍ പോലീസ് നടപടികള്‍ ആരംഭിച്ചു.