യെച്ചൂരിക്ക് ആം ആദ്മി സേനയുടെ ഭീഷണി

ന്യൂഡല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ആം ആദ്മി സേനയുടെ ഭീഷണി. ജെ.എൻ. യുവില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് യെച്ചൂരി സ്വീകരിച്ച നിലപാടില്‍ എതിര്‍പ്പുള്ളവരാണ് ഭീഷണിക്ക് പിന്നിലെന്ന് കരുതുന്നു. സി.പി.എമ്മിന്‍റെ കേന്ദ്ര ആസ്ഥാനമായ എ.കെ.ജി ഭവനിലേക്ക് ഞായറാഴ്ച ഫോണ്‍ വിളിച്ചാണ് ഭീഷണി മുഴക്കിയതെന്ന് എ.കെ.ജി ഭവൻ അധികൃതർ അറിയിച്ചു. ഭീഷണിയെ തുടര്‍ന്ന് എ.കെ.ജി ഭവന് മുമ്പില്‍ പൊലീസ് ബാരിക്കേഡുകള്‍ ഉള്‍പ്പടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്
ജെ.എൻ.യു പ്രതിഷേധത്തിന് പിന്തുണ നല്‍കിയതിന്‍റെ പേരില്‍ എ.കെ.ജി ഭവന് നേരെ ഞായറാഴ്ച ആക്രമണമുണ്ടായിരുന്നു. ഓഫീസിനു നേരെ കല്ലെറിഞ്ഞ നാല് പേരടങ്ങുന്ന സംഘം ബോര്‍ഡില്‍ കരിഓയില്‍ കൊണ്ട് ഇന്ത്യയിലെ പാക്കിസ്താനി ഓഫീസ് എന്നെഴുതുകയും ചെയ്തു. ആം ആദ്മി സേന എന്നെഴുതിയ തൊപ്പി ധരിച്ചെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. നേതാക്കളും ജീവനക്കാരും കൂടി സംഘത്തിലെ ഒരാളെ പിടികൂടി പൊലീസിനു കൈമാറിയിരുന്നു.