ആറു പതിറ്റാണ്ടുകൾക്ക് ശേഷം സേനയോട് വിടപറഞ്ഞ് മിഗ് 21 വിമാനങ്ങൾ

ഷീബ വിജയൻ
ചണ്ഡിഗഡ് I സേനയിൽ നിന്നു വിടപറയുന്ന മിഗ് 21 വിമാനങ്ങൾക്ക് അന്തിമ യാത്രയയപ്പ് നല്കി രാജ്യം. പാന്തേഴ്‌സ് എന്ന വിളിപ്പേരുള്ള 23- നമ്പർ സ്ക്വാഡ്രണിന്‍റെ ഭാഗമായ രണ്ടു മിഗ്-21 ജെറ്റുകൾക്ക് ആറു പതിറ്റാണ്ടുകൾ നീണ്ട സേവനത്തിനു ശേഷമാണ് ചണ്ഡീഗഡിലെ വ്യോമതാവളത്തിൽ യാത്രയയപ്പ് നൽകിയത്. വ്യോമസേനാ മേധാവിയും സ്ക്വാഡ്രൺ ലീഡർ പ്രിയ ശർമയുമാണ് വിമാനങ്ങൾ പറത്തുന്നത്. വിമാനങ്ങൾക്ക് വാട്ടർ സല്യൂട്ട് നല്കിയ ശേഷമാണ് എത്തിച്ചത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ലയും ഉൾപ്പെടെയുള്ളവർ ചടങ്ങിനു സാക്ഷിയായി.
SDDSADSASWAD