ഐഐടിയില്‍ പീഡന ശ്രമം: സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ



ചെന്നൈ : മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെ അറസ്റ്റ് ചെയ്തു. അസം സ്വദേശി മുസ്തഫ അഹമ്മദ് (21) ആണ് പോലീസ് പിടിയിലായത്. ജനുവരി ഒന്‍പതിാണ് സംഭവം. പുലര്‍ച്ചെ നാലോടെ ക്യാംപസിനുള്ളില്‍ വേളാച്ചേരി ഗേറ്റിന് സമീപമാണ് ഇയാള്‍ വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടത്തുന്ന സാംസ്‌കാരിക പരിപാടിയായ സാരംഗിയില്‍ പങ്കെടുത്തതിന് ശേഷം സുഹൃത്തിനെ കാണുന്നതിനായി ഗേറ്റിനടുത്തേക്ക് പോകുന്നതിനിടയിലാണ് സെക്യൂരിറ്റി ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടി ബഹളം വച്ചതിനെ തുടര്‍ന്ന് മറ്റു വിദ്യാര്‍ഥികളും അധ്യാപകുരം എത്തുകയായിരുന്നുഉടന്‍ തന്നെ സംഭവം ചീഫ് സെക്യൂരിറ്റിക്കാരനെയും പ്രധാന അധ്യാപകരെയും ഫോണില്‍ വിളിച്ച് സംഭവങ്ങള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഐഐടി അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. കോട്ടൂര്‍ പുരം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സ്വകാര്യ ഏജന്‍സി മുഖേന കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കെത്തിയതായിരുന്നു ഇയാള്‍. സെക്യൂരിറ്റിക്ക് സ്ഥിരം ജീവനക്കാരുണ്ടെങ്കിലും എണ്ണം കുറവായതിനാലാണ് ഏജന്‍സി വഴി ജീവനക്കാരെ നിയമിച്ചതെന്ന് സ്ഥാപന ഡയരക്ടര്‍ ഭാസ്‌കര്‍ രാമമൂര്‍ത്തി വ്യക്തമാക്കി. ക്യാംപസില്‍ സിസിടിവി ഉണ്ടെങ്കിലും ഇരുട്ടു വീണ ഭാഗത്തായിരുന്നു സംഭവം. ഇതേ സമയം ദൃശ്യങ്ങള്‍ ലഭ്യമല്ലെന്ന് പോലീസ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed