സരിത എസ്‌.നായര്‍ പതിവായി തന്നെ വിളിക്കുമായിരുന്നു: വെളിപ്പെടുത്തലുകളുമായി ജിക്കുമോൻ


 

കൊച്ചി : സരിത എസ്‌.നായര്‍ പതിവായി വിളിക്കാറുണ്ടായിരുന്നുവെന്ന്‌ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗം ജിക്കുമോന്‍ ജേക്കബ്‌. മുഖ്യമന്ത്രിയുടെ പൊതു പരിപാടി അറിയാനാണ്‌ വിളിച്ചിരുന്നത്‌. ഇത്‌ പിന്നീട്‌ സൗഹൃദമായി മാറിയെന്നും രാത്രിയില്‍ ഉള്‍പ്പെടെ സംസാരിച്ചിരുന്നുവെന്നും ജിക്കുമോന്‍ സോളാര്‍ കമ്മിഷനില്‍ മൊഴി നല്‍കി. സരിതയെ മൂന്ന്‌ തവണ കണ്ടിട്ടുണ്ടെന്നും രണ്ടു തവണ സെക്രട്ടേറിയേറ്റില്‍ വച്ചാണ്‌ കണ്ടതെന്നും ജിക്കുമോന്‍ പറഞ്ഞു.സോളാര്‍ കമ്പനിയുടെ എം.ഡി എന്ന്‌ പരിചയപ്പെടുത്തിയാണ്‌ സരിത സെക്രട്ടേറിയേറ്റില്‍ എത്തിയത്‌. ബിജു രാധാകൃഷ്‌ണനെക്കുറിച്ച്‌ അറിയില്ലെന്നും ജിക്കുമോന്‍ പറഞ്ഞു. 25 ന്‌ സോളാര്‍ കമ്മിഷന്‍ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും

You might also like

Most Viewed