കാബൂളില്‍ റോക്കറ്റ് ആക്രമണം : രണ്ടു പേര്‍ക്ക് പരിക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഭീകരരുടെ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്. കാബൂളിലെ ഇറ്റാലിയന്‍ എംബസിക്ക് സമീപമാണ് റോക്കറ്റ് പതിച്ചത്. എംബസിയിലെ രണ്ടു സുരക്ഷ ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. നയതന്ത്ര ഉദ്യോഗസ്ഥര്‍ താമസിക്കുന്ന മേഖലയും കൂടിയാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാനില്‍ സമാധാനം കൊണ്ടുവരാനുള്ള നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാല് രാജ്യങ്ങളുടെ സംയുക്ത യോഗം ഇന്നു കാബൂളില്‍ തുടങ്ങാനിരിക്കേയാണ് ആക്രമണം എന്നതും ശ്രദ്ധേയമാണ്.