27 തടവുകാരെ മോചിപ്പ്പിക്കാൻ ഉത്തരവ്

തിരുവനന്തപുരം: 14 വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കിയ 27 തടവുകാരെ മോചിപ്പിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ജയില്‍ ഉപദേശക സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനിച്ചത്. നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍നിന്ന് 25 പേരും തിരുവനന്തപുരം വനിതാ ജയിലില്‍നിന്ന് രണ്ടുപേരും മോചിതരാവുമെന്ന് മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.