ഒരുമിച്ചു നടന്നെന്ന പേരില്‍ യുവതിയേയും സുഹൃത്തിനെയും മരത്തില്‍ കെട്ടിയിട്ടു

ജയ്പൂര്‍: ഒരുമിച്ചു നടന്നെന്ന പേരില്‍ രാജസ്ഥാനില്‍ യുവതിയേയും സുഹൃത്തിനെയും ബന്ധുക്കള്‍ മരത്തില്‍ കെട്ടിയിട്ടു. ബന്‍സ്വാര ജില്ലയിലെ ഉംമ്പാട ഗ്രാമത്തിലാണ് സംഭവം. 20കാരനായ സുഹൃത്തിനൊപ്പം യുവതി സംസാരിച്ചു നില്‍ക്കുന്നതു ശ്രദ്ധയില്‍പ്പെട്ട ബന്ധുകള്‍ ഇരുവരേയും പിടിച്ചു മരത്തില്‍ കെട്ടിയിടുകയിരുന്നു. പിന്നീട് ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ എത്തിയാണ് ഇവരുവരേയും മോചിപ്പിച്ചത്. ഏകദേശം മൂന്നു മണിക്കൂറോളം ഇവരെ മരത്തില്‍ കെട്ടിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. എന്നാല്‍ ആരുടേയും അറസ്റ് രേഖപ്പെടുത്തിയിട്ടില്ല.