ട്രെയിനില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി

കണ്ണൂര്‍: ട്രെയിനില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി. മംഗലാപുരം കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌പ്രസില്‍ കടത്താന്‍ ശ്രമിച്ച അഞ്ചേമുക്കാല്‍ കിലോ സ്വര്‍ണ്ണമാണ് റെയില്‍വേ പോലീസ് പിടികൂടിയത്. ട്രെയിനില്‍ രേഖകളില്ലാതെ സ്വര്‍ണ്ണം കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് കണ്ണൂര്‍ റെയില്‍വേ പോലീസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം പിടികൂടിയത്‌്.
പോലീസ് നടത്തിയ പരിശോധനയില്‍ സംശയാസ്‌പദമായി പെരുമാറിയ യുവാവിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. സംഭവത്തില്‍ മുംബൈ സ്വദേശി നികേഷ് രമേഷ് ഷാ എന്നയാള്‍ പോലീസ് പിടിയിലായി. സ്വര്‍ണ്ണം കോഴിക്കോട് എത്തിക്കാനാണ് തനിക്ക് നിര്‍ദേശം കിട്ടിയിരുന്നതെന്ന് നികേഷ് പറഞ്ഞു.