ഏറ്റവും കൂടുതല്‍ സാമ്പത്തികവളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടംപിടിക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഈവര്‍ഷവും ഏറ്റവും കൂടുതല്‍ സാമ്പത്തികവളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടംപിടിക്കുമെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സിയായ മൂഡീസിന്റെ ഇന്ത്യന്‍ സഹകരണ സ്ഥാപനമായ ഇക്ര ലിമിറ്റഡാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ നാണ്യപ്പെരുപ്പത്തിന്റെ അളവിലുണ്ടായ കുറവും, സാമ്പത്തിക രംഗത്ത് ഇന്ത്യ സ്വീകരിക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളുമാണ് ഇന്ത്യയുടെ ഈ വര്‍ഷത്തെ ഭാവി നിര്‍ണ്ണയിക്കുകയെന്നും മൂഡീസ് റിപ്പോര്‍ട്ട് വ്യ്ക്തമാക്കുന്നു. നിലവിലുള്ള ബിസിനസ്സ് സൗഹൃദാന്തരീക്ഷവും സാമ്പത്തിക മേഖലയിക്ക് സഹായകരമായിട്ടുള്ള നയതീരുമാനങ്ങളും ഇന്ത്യയുടെ ഈ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച മികവുറ്റതാക്കുമെന്നാണ് മൂഡീസിന്റെ വിലയിരുത്തല്‍. ശമ്പള പരിഷകരണം രാജ്യത്തെ ഉപഭോകൃത്യ ശേഷി വര്‍ധിപ്പിക്കുമെന്നും മൂഡിസ് ചൂണ്ടിക്കാട്ടി.
ഇന്ത്യക്കു പുറമെ ബ്രസീല്‍, റഷ്യ, ദക്ഷിണാഫ്രിക്ക, ഇന്തൊനേഷ്യ, ടര്‍ക്കി എന്നീ രാഷ്ട്രങ്ങളും ഈ വര്‍ഷം മികച്ച സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നും മൂഡിസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യവും നേരിട്ടുള്ള വിദേശ നിക്ഷേപത്തോടുള്ള മികച്ച പ്രതികരണവും ഇന്ത്യക്ക് അനുകൂലമാണെന്നും മൂഡിസ് ചൂണ്ടിക്കാണിക്കുന്നു. ഈ വര്‍ഷം ഇന്ത്യയുടെ ഗ്രോസ് വാല്യു ആഡഡ് അറ്റ് പ്രൈസിസ് 7.7 ശതമാനമായി ഉയരുമെന്നും മൂഡിസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.