മേക്ക് ഇന്‍ ഇന്ത്യയുടെ ലോഗോ പോലും വിദേശനിർമ്മിതം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച മേക്ക് ഇന്‍ ഇന്ത്യ (ഇന്ത്യയില്‍ നിര്‍മിക്കൂ) പദ്ധതിയുടെ ലോഗോ നിര്‍മിച്ചതു പോലും വിദേശത്ത്. വിവരാവകാശ നിയമപ്രകാരമുള്ള അന്വേഷണത്തിലൂടെയാണ് ഈ സത്യം പുറത്തുവന്നത്. മധ്യപ്രദേശില്‍നിന്നുള്ള വിവരാവകാശ പ്രവര്‍ത്തകനായ ചന്ദ്രശേഖര്‍ ഗൌഡാണ് ഇതു സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്.
മേക്ക് ഇന്‍ ഇന്ത്യയുടെ ലോഗോ നിര്‍മിക്കാന്‍ ടെന്‍ഡര്‍ വിളിച്ചിട്ടില്ല. അമേരിക്കന്‍ പരസ്യ കമ്പനിയായ ഡബ്ള്യു+കെ ഇന്ത്യ ലിമിറ്റഡാണ് ലോഗോ ഡിസൈന്‍ ചെയ്തത്. ആംസ്റ്റര്‍ഡാം, ബെയ്ജിംഗ്, ലണ്ടന്‍, ന്യൂയോര്‍ക്ക്, പോര്‍ട്ലന്‍ഡ്, ഷാംഗ്ഹായ്, ടോക്കിയോ, ഇന്ത്യ എന്നിവിടങ്ങളില്‍ കമ്പനിക്ക് ശാഖകള്‍ ഉണ്ട്. മേക്ക് ഇന്‍ ഇന്ത്യയുടെ പ്രമോഷനായി 11 കോടി രൂപയാണ് കമ്പനി വാങ്ങിയതെന്നും രേഖകള്‍ പറയുന്നു.