സംശയാസ്പദമായ വിദേശനിക്ഷേപ ഇടപാടുകള്‍ നിരീക്ഷിക്കണമെന്ന് റോ

ന്യൂഡല്‍ഹി: സര്‍ക്കാര്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ വര്‍ധന പ്രതീക്ഷിക്കുന്നതിനിടെ, സംശയാസ്പദമായ ഇടപാടുകള്‍ നിരീക്ഷിക്കാന്‍ ഇന്‍റലിജന്‍സ് ഏജന്‍സി റോയുടെ നിര്‍ദേശം. കള്ളപ്പണം വിപണിയിലേക്ക് ഒഴുകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് റോ നിര്‍ദേശം. ഒരു ഇക്കണോമിക് ഇന്‍റലിജന്‍സ് ഏജന്‍സി നേരിട്ടുള്ള വിദേശനിക്ഷേപത്തിന്‍െറ കണക്കുകള്‍ സൂക്ഷിക്കണമെന്ന കാബിനറ്റ് സെക്രട്ടേറിയറ്റിന്‍െറ നിര്‍ദേശത്തിന് പിന്നാലെയാണിത്. വ്യാപാരം ഉദാരവത്കരിക്കുന്നതിന്‍െറയും ബിസിനസ് ചെയ്യുന്നതിനുള്ള ചട്ടങ്ങള്‍ ലഘൂകരിക്കുന്നതിന്‍െറയും ഭാഗമായി നേരിട്ടുള്ള വിദേശനിക്ഷേപം വര്‍ധിക്കുമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍.
ഇന്‍റലിജന്‍സ്, കേന്ദ്രസുരക്ഷാ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുകയും റവന്യൂ സെക്രട്ടറി അധ്യക്ഷനാകുകയും ചെയ്ത യോഗത്തിലാണ് സംശയാസ്പദമായ ഇടപാടുകള്‍ നിരീക്ഷിക്കാന്‍ ധാരണയായത്. സംശയാസ്പദമായ വിദേശനിക്ഷേപ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ റോക്ക് കൈമാറാം.
ഫണ്ടിങ് സ്രോതസ്സ് കള്ളപ്പണമാണോ തീവ്രവാദബന്ധമുണ്ടോ ഉള്‍പ്പെടെ കാര്യങ്ങള്‍ റോ അന്വേഷിക്കും.