ലാവ്‌ലിന്‍ കേസ് വീണ്ടും ഹൈക്കോടതിയിലെത്തിച്ച ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. അസിഫലിയ്‌ക്കെതിരെ തോമസ് ഐസക് രംഗത്ത്

തിരുവനന്തപുരം: സിപിഎം പിബി അംഗം പിണറായി വിജയനെ കുരുക്കിലാക്കാന്‍ ലാവ്‌ലിന്‍ കേസ് വീണ്ടും ഹൈക്കോടതിയിലെത്തിച്ച ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. അസിഫലിയ്‌ക്കെതിരെ സിപിഐഎം പൊളിറ്റ ബ്യൂറോ അംഗം തോമസ് ഐസക് രംഗത്ത്. ഡിജിപി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സി ആന്‍ഡ് എജി റിപ്പോര്‍ട്ടിലെ പരാമര്‍ശമെന്ന പേരില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ആണ് കാണിച്ചിരിക്കുന്നതെന്ന് തോമസ് ഐസക് പറയുന്നു. ഉപഹര്‍ജിയിലെ ആറാം പേജിലാണ് സി ആന്‍ഡ് എജിയെന്ന ഭരണഘടനാസ്ഥാപനത്തിന്റെ പേരില്‍ വസ്തുതാവിരുദ്ധമായ പരാമര്‍ശമുളളതെന്ന് തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഡിജിപി കാണിച്ചിരിക്കുന്ന ഭാഗത്തിന്റെ ഒറിജിനല്‍ കോടതിയില്‍ ഹാജരാക്കാന്‍ ആസിഫലിയെ വെല്ലുവിളിക്കുന്നതായി തോമസ് ഐസക് പറഞ്ഞു