ദുബായിലെ പാം ഹൌസ് ഒബാമയ്ക്ക് വിറ്റിട്ടില്ലെന്ന് ഉടമ

ദുബായ് : ദുബായിലെ വിശാലമായ ബീച്ച് ഫ്രണ്ട് വസ്തുവായ പാം ഹൌസ് യു എസ് പ്രസിഡന്റ് ബരാക്ക് ഒബാമ 18 മില്യൺ ദിർഹത്തിനു സ്വന്തമാക്കിയെന്ന വാർത്ത തെറ്റാണെന്ന് പാം ഹൌസ് ഉടമ. മാധ്യമങ്ങൾ നല്കിയ തെറ്റായ വിവരമാണ് അതെന്നും താൻ തന്റെ പാം ഹൌസ് താൻ ആർക്കും വിറ്റിട്ടില്ലെന്നും ഉടമ.
തിങ്കളാഴ്ചയാണ് മീഡിയയിൽ ബാരക്ക് ഒബാമ പാം ജുമൈറയിലെ, 6 ബെഡ് റൂമുകൾ ഉള്ളതും ബീച്ച് ഫ്രൺഡേജ് ഉള്ളതുമായ ഈ ഹൌസ് വാങ്ങുന്നതായി വാർത്ത പ്രചരിച്ചത്. എന്നാൽ ഈ വസ്തുവിന്റെ ഉടമയും ഓഷ്യൻ വ്യൂ റിയൽ എസ്റ്റേറ്റിന്റെ സി ഇ ഒ ടിം ബോസ്വെൽ ഇത് നിഷേധിച്ചു. അങ്ങനൊരു കരാർ ഉണ്ടായിട്ടേയില്ലെന്നും അദ്ദേഹം പറഞ്ഞു.