പ്രവാസികാര്യ മന്ത്രാലയം ഇല്ലാതാക്കൽ : വിയോജിപ്പുമായി ഉമ്മന്‍ചാണ്ടിയും

തിരുവനന്തപുരം: പ്രവാസികാര്യ മന്ത്രാലയം വിദേശകാര്യമന്ത്രാലയത്തില്‍ ലയിപ്പിച്ച നടപടിയില്‍ കേരളത്തിന്റെ വിയോജിപ്പ് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.പുതിയ തീരുമാനത്തോടെ പ്രവാസികള്‍ക്ക് ഉണ്ടാകുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായുള്ള കൂടികാഴ്ച്ചയില്‍ ആവശ്യപ്പെടുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.
പ്രവാസികാര്യ മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിക്കാനുളള തീരുമാനത്തിനെതിരെ സിപിഐഎം പോളിറ്റ് ബ്യൂറോ മെമ്പര്‍ പിണറായി വിജയനും രംഗത്ത് വന്നിരുന്നു.