പത്താന്‍കോട്ട് ആക്രമണം : സല്‍വീന്ദര്‍ സിംഗിനെ നുണപരിശോധനയ്ക്കു വിധേയമാക്കിയേക്കും

പത്താന്‍കോട്ട്: പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ഗുരുദാസ്പൂര്‍ എസ്പി സല്‍വീന്ദര്‍ സിംഗിനെ ദേശീയ അന്വേഷണ സംഘം നുണപരിശോധനയ്ക്കു വിധേയമാക്കിയേക്കുമെന്നു സൂചനകള്‍. കഴിഞ്ഞയാഴ്ച പത്താന്‍കോട്ട് വ്യോമസേനാത്താവളത്തില്‍ പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആറ് ഭീകരര്‍ നടത്തിയ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ ഗുരുദാസ്പുര്‍ എസ്പി സല്‍വീന്ദര്‍ സിംഗ്, അദ്ദേഹത്തിന്റെ പാചകക്കാരന്‍ എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ മൊഴികളില്‍ സംശയം നിലനില്‍ക്കുന്നതിനാലാണ് നുണപരിശോധന നടത്താനുള്ള തീരുമാനം.
തീവ്രവാദികള്‍ തട്ടികൊണ്ടുപോയ സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സല്‍വീന്ദര്‍ സിംഗ് പാകിസ്താനില്‍ നിന്നും ജീവനോടെ തിരിച്ചെത്തിയിരുന്നു. ഔദ്യോഗിക വാഹനത്തിലായിരുന്നെങ്കിലും പൊലീസ് യൂണിഫോമിലായിരുന്നില്ല താന്‍ എത്തിയതെന്നായിരുന്നു എസ്പിയുടെ വിശദീകരണം. ആധുനിക ആയുധങ്ങളുമായി അതിര്‍ത്തി പ്രദേശത്ത് എത്തിയ ഭീകരര്‍ തന്നെ ബന്ധിയാക്കുകയായിരുന്നുവെന്നും . തീവ്രവാദികള്‍ പഞ്ചാബിയിലും, ഹിന്ദിയിലും, ഉറുദുവിലും സംസാരിച്ചതായും സല്‍വീന്ദര്‍ സിംഗ് പറഞ്ഞു. താന്‍ പൊലീസ് ഓഫീസറാണെന്ന് തീവ്രവാദികള്‍ക്ക് തിരിച്ചറിയാന്‍ സാധിച്ചുകാണില്ല, അതുകൊണ്ടായിരിക്കാം കൊല്ലാതെ വിട്ടതെന്നും സല്‍വീന്ദര്‍ മാധ്യമങ്ങളോട് പറഞ്ഞു.