പാക് ഗായകന്‍ ഗുലാം അലിയുടെ പരിപാടിക്ക് ഈഡന്‍ ഗാര്‍ഡന്‍ സ്റേഡിയം നല്‍കില്ല : ഗാംഗുലി

കൊല്‍ക്കത്തയില്‍ സംഘടിപ്പിക്കുന്ന പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ പരിപാടി കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍ സ്റേഡിയം പരിപാടിക്കായി വിട്ടുനല്‍കില്ലെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനുമായിരുന്ന സൌരവ് ഗാംഗുലി വ്യക്തമാക്കി.
ഈ വര്‍ഷം നടക്കുന്ന ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി 15ന് ഐസിസി ഈഡനില്‍ പരിശോധന നടത്താന്‍ എത്തുന്നത് പരിഗണിച്ചാണ് ഗാംഗുലി പരിപാടിക്കു തടയിട്ടത്. 12ന് ഗുലാം അലിയുടെ സംഗീതപരിപാടി സംഘടിപ്പിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇന്ത്യയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിന്റെ ഫൈനല്‍ ഈഡനില്‍ നടത്താനാണ് പദ്ധതി. ഐസിസി പരിശോധനയ്ക്കു മുമ്പായി എന്തെങ്കിലും പരിപാടി സംഘടിപ്പിക്കുന്നത് ഈഡന്റെ ഫൈനല്‍ സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിക്കുമെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഭയപ്പെടുന്നതായി ഗാംഗുലി അറിയിച്ചു. ഇതേത്തുടര്‍ന്നാണ് പരിപാടിക്ക് അനുമതി നിഷേധിച്ചത്. ഇതേക്കുറിച്ച് പശ്ചിമ ബംഗാള്‍ ന്യൂനപക്ഷ വികസന കോര്‍പറേഷനു കത്തയച്ചതായും ഗാംഗുലി പറഞ്ഞു.